കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശികളായ മുന്നുപേരാണ് പിടിയിലായത്. പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നാണ് സൂചന. തമിഴ്‌നാട് അതിര്‍ത്തിയായ പുളിയറയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

തട്ടിക്കൊണ്ടുപോകലുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്.
Three persons arrested in case of kidnapping