---
title: "തളിപ്പറമ്പ് പുഷ്പഗിരി അണ്ടിക്കളത്ത് നിർത്തിയിട്ട് ബസ്സിനു പിറകിൽ കാറിടിച്ച് കാറിന് തീപിടിച്ചു"
english_title: "car caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161651/car-caught-fire"
published_at: "2023-11-12T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550e416c1c0d_news-card.jpg"
keywords: []
---

# തളിപ്പറമ്പ് പുഷ്പഗിരി അണ്ടിക്കളത്ത് നിർത്തിയിട്ട് ബസ്സിനു പിറകിൽ കാറിടിച്ച് കാറിന് തീപിടിച്ചു

> **Lead Summary:** തളിപ്പറമ്പ്: നിർത്തിയിട്ട ബസിലിടിച്ച കാർ കത്തിനശിച്ചു, രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെ പുഷ്പഗിരി അണ്ടിക്കളത്താണ് സംഭവം.

## Article Content

തളിപ്പറമ്പ്: നിർത്തിയിട്ട ബസിലിടിച്ച കാർ കത്തിനശിച്ചു, രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെ പുഷ്പഗിരി അണ്ടിക്കളത്താണ് സംഭവം.

നടുവിലേക്ക് പോകുകയായിരുന്ന കെ.എൽ-13 വൈ-5677 ബസിന് പിറകിൽ കെ.എൽ.13 എ.കെ.9462 റിനോൾട്ട് ക്വിഡ് കാർ ഇടിച്ച്തീപിടിക്കുകയായിരുന്നു.കാപ്പിമലയിൽ നിന്നും കോയ്യോടേക്ക് പോകുകയായിരുന്നു കാർ.കാറിലുണ്ടായിരുന്ന കോയ്യോട് സ്വദേശികളായ ജമീല(60), ജസീറ(35) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ്അഗ്നിശമനനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെനേതൃത്വത്തിൽ എത്തിയ സംഘമാണ് തീയണച്ചത്.കാർപൂർണമായും കത്തിനശിച്ചു.

അസി.സ്റ്റേഷൻ ഓഫീസർ സി.വി.ബാലചന്ദ്രൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ധനേഷ്, അഭിനേഷ്, ഡ്രൈവർ രാജീവൻ,ഹോംഗാർഡുമാരായ മാത്യു, സതീശൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഡീസൽ ടാങ്ക് പൊട്ടിയതാവാം അപകടകാരണമെന്ന് കരുതുന്നതായിഅഗ്നിശമനസേന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161651/car-caught-fire)