ചാലാട് :ചാലാട് വെൽഫെയർ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ സംഗമം പലിശ രഹിത അയൽക്കൂട്ടം അംഗങ്ങളുടെ മക്കളിൽ sslc, പ്ലസ്ടു ക്ലാസ്സുകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. പ്രശസ്ത ഫാമിലി കൗൺസിലർ ഹാരിസ് മഹമൂദ് ഉദ്ഘാടനം നിർവഹിച്ചു, അയൽക്കൂട്ടായ്‌മ പ്രസിഡന്റ് സി. എച്ച്. ഷൌക്കത്തലി അധ്യക്ഷം വഹിച്ചു, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ചാലാട് യൂണിറ്റ് പ്രസിഡന്റ് നൂർജഹാൻ, ഹിറാ മസ്ജിദ് ഖത്തീബ് ഉബൈദുല്ല, മലർവാടി, ടീൻ ഇന്ത്യ കണ്ണൂർ ഏരിയ കോർഡിനേറ്റർ സുഹൈർ മുഹമ്മദ്, എസ് ഐ ഒ കണ്ണൂർ ഏരിയ സമിതി അംഗം ആസിഫ് അലി എന്നിവർ വിജയികൾക്ക് മൊമെന്റോ നൽകി സംസാരിച്ചു,ഹനിയ സ്വാലിഹ അനുമോദനത്തിന് മറുപടി പ്രസംഗം നിർവഹിച്ചു,അയൽക്കൂട്ടായ്‌മ സെക്രട്ടറി ഖൗല ബീബി സി. എച്ച്. സ്വാഗതവും അസ്‌ലം. ടി. കെ. നന്ദിയും പറഞ്ഞു.
S. S. L, C and Plus winners were felicitated