തളിപ്പറമ്പ: സയ്യിദ് നഗർ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടന കർമ്മം മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു.

മുസ്ലിം ലീഗ് സയ്യിദ് നഗർ വാർഡ് കമ്മറ്റി പ്രസിഡന്റ് കെ വി സത്താറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മററി ഭാരവാഹികളായ സിദ്ധിഖ് ഗാന്ധി അബു നാലാംമുറ്റം ഇസ്മയിൽ പി പി, ഫാസിൽ എം വി ലുക്മാൻ പി കെ വാർഡ് ഭാരവാഹികളായ അമീൻ പതിനെട്ട്, ഇല്ലിയാസ് ഗുസ്തി തുടങ്ങിയവർ സന്നിഹിതരായി.വാർഡ് ജനറൽ സെക്രടറി അനസ് കെ സ്വാഗതവും ട്രഷറർ മൊയ്തു കെ നന്ദിയും പറഞ്ഞു.
Syed Nagar Ward Muslim League Committee office was inaugurated by KV Muhammad Kunji