പട്ടുവം പഞ്ചായത്തിലെ കയ്യം അമ്പലം -മുസ്ലീംപള്ളി - ഐഎച്ച്ആർഡി കോളേജ് റോഡ് പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി അധ്യക്ഷത വഹിച്ചു.

250 മീറ്റർ നീളത്തിൽ കോൺഗ്രീറ്റ് ചെയ്ത് നവീകരിക്കുന്ന റോഡിന് 220 മീറ്റർ നീളത്തിൽ ഡ്രൈനേജും നിർമ്മിക്കും. ഇതിനായി എം എൽ എ യുടെ ആസ്തി വികസ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയാണ് റോഡ് പ്രവൃത്തിക്ക് അനുവദിച്ചത്.
ചടങ്ങിൽ വാർഡ് അംഗം ഹാമിദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. അസിസ്റ്റൻറ് എഞ്ചിനിയർ എം കെ രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആനക്കീൽ ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് വി വി രാജൻ, മെമ്പർ എം സുനിത, കെ. ദാമോദരൻ ടി. രമേശൻ പി.പി. സുബൈർ ഗോപി എന്നിവർ സംസാരിച്ചു
Road work inaugurated by M Vigin MLA