ഇരിട്ടി : പെരുമ്പറമ്പ് സ്വദേശിയായ സ്കൂൾ വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് പരാതി നൽകിയത്. കണ്ടക്ടർ ലിജു, ഡ്രൈവർ ഹരീന്ദ്രൻ എന്നിവരുടെ ലൈസൻസാണ് ഇരിട്ടി ജോ. ആർടിഒ ബി സാജു സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള യാത്രയിൽ പെൺകുട്ടിയെ പെരുമ്പറമ്പിലെ സ്റ്റോപ്പിൽ ഇറക്കാതെ മൂന്ന് കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് ഇറക്കി വിടുക ആയിരുന്നു. ഇതിന് എതിരെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
License of private bus driver and conductor suspended