---
title: "പാലക്കാട് ശക്തമായ മഴ, ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം കയറി"
english_title: "Heavy rain in Palakkad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148285/heavy-rain-in-palakkad"
published_at: "2023-09-22T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650db45481786_Untitled-2-web.jpg"
keywords: []
---

# പാലക്കാട് ശക്തമായ മഴ, ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം കയറി

> **Lead Summary:** **പാലക്കാട്: **പാലക്കയം ജങ്ഷനിൽ വീടുകളിലും കടകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. പിന്നാലെ വന മേഖലയിൽ ഉരുൾപൊട്ടി. ഇതോടെയാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത്. മീൻവെല്ലം പുഴ കര കവിഞ്ഞൊഴുകി. പുഴയുടെ സമീപത്തു താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.

## Article Content

**പാലക്കാട്: **പാലക്കയം ജങ്ഷനിൽ വീടുകളിലും കടകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. പിന്നാലെ വന മേഖലയിൽ ഉരുൾപൊട്ടി. ഇതോടെയാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത്. മീൻവെല്ലം പുഴ കര കവിഞ്ഞൊഴുകി. പുഴയുടെ സമീപത്തു താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജില്ലാ ഭരണം കൂടം വ്യക്തമാക്കിയത്. ജനങ്ങൾ ജാ​ഗ്രതയോടെ ഇരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസറും അ​ഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. 

പാലക്കയം മേഖലയിലെ ഭൂമിയുടെ സവിശേഷതയും ഇത്തരത്തിൽ വെള്ളം കയറുന്ന സാഹചര്യം സൃഷ്ടിക്കുന്നു.

മണ്ണാർക്കാട്, കല്ലടിക്കോട് പ്ര​ദേശങ്ങളിലും കനത്ത മഴ പെയ്തു.

ജല നിരപ്പു കൂടുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയേക്കും. മൂന്ന് ഷട്ടറുകൾ 60-70 സെന്റി മീറ്ററോളം ഉയർത്താൻ സാധ്യതയുണ്ടെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാ​ഗത്തുള്ളവർ ജാ​ഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148285/heavy-rain-in-palakkad)