തിരുവനന്തപുരം: ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയ ഉദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം ആയിരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

വാരാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷത്തേക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും സൗജന്യ പ്രവേശനം നൽകുമെന്നും മന്ത്രി അറിയിച്ചു.
Entry to all wildlife sanctuaries in the state is free