തളിപ്പറമ്പ: വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കുട്ടികൾക്കുള്ള എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ കെ.എസ്. വിനീത് അധ്യക്ഷത വഹിച്ചു.പി. വി. സജീവൻ, വി. ബി .കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, ടി.അംബരീഷ് സംസാരിച്ചു.കെ.പി. വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.
Scholarship arrears must be cleared immediately