പട്ടുവം പഞ്ചായത്തിലെ അരിയിൽ കോളനി - പട്ടുവം ഹയർ സെക്കൻ്ററി സ്കൂൾ റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം എം വിജിൽ എം എൽ എ നിർവഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ശ്രീമതി അധ്യക്ഷത വഹിച്ചു. എം എൽ എ യുടെ ആസ്തി വികസ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചത്.

430 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ടാറിംഗ് ചെയ്തു നവീകരിക്കുന്ന റോഡിൽ 50 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയും നിർമ്മിക്കും. തളിപറമ്പ് ബ്ലോക്ക് അസിസ്റ്റൻറ് എഞ്ചിനിയർ എം കെ രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി വി രാജൻ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, മെമ്പർമാരായ എം സുനിത, നാസർ, ദാമോദരൻ കെ, ഗോപി ടി,രമേശൻ ടി, കരുണാകരൻ എം, ചന്ദ്രശേഖരൻ ടി പി എന്നിവർ സംസാരിച്ചു.
Ariyil Colony - Pattuvam Higher Secondary School Road Inauguration by M Vigin MLA