തളിപ്പറമ്പ: ഒന്നര മാസം മുൻപ് വ്യാജ ഫേസ് ബുക്ക് ഐ ഡി യിലൂടെ പ്രചരിപ്പിക്കപ്പെട്ട മെസ്സേജുകളെ തുടർന്ന് എം എസ് എഫ് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ച എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒ കെ, സെക്രട്ടറി ആസിഫ് ചപ്പാരപ്പടവ്, തളിപ്പറമ്പ മണ്ഡലം പ്രസിഡണ്ട് പി എ ഇർഫാൻ എന്നിവരെയാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം വീണ്ടും ഭാരവാഹിത്വത്തിലേക്ക് എടുത്തത്.

വിവാദങ്ങളുണ്ടായ സമയത്ത് തന്നെ സയ്യിദ് സാദിഖലി തങ്ങളെയും, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, തുടങ്ങിയ മുസ്ലിം ലീഗ് നേതൃത്വത്തെയും തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്തികൊണ്ട് പുറത്താക്കപ്പെട്ട എം എസ് എഫ് നേതാക്കൾ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി അന്വേഷണ കമ്മിഷനെ വെക്കുകയും അവർ വിശദമായ അന്വേഷണം നടത്തി സയ്യിദ് സാദിഖലി തങ്ങൾക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പാർട്ടി വിരുദ്ധത പ്രചരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പിനെ നടപടി നേരിട്ടവർ അശ്രദ്ധമായി കൈകാര്യം ചെയ്തതായി അച്ചടക്ക സമിതി കാണുകയും വിശദീകരണം ആരായുകയും ചെയ്തു.
ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം പാണക്കാട് വെച്ച് നടന്ന ഉന്നതതല യോഗത്തിലെത്തിലേക്ക് എം എസ് എഫ് സംസ്ഥാന ഭാരവാഹികളെയും, നടപടി നേരിട്ടവരെയും വിളിപ്പിക്കുകയും സയ്യിദ് സാദിഖലി തങ്ങൾ തീരുമാനം അറിയിക്കുകയുമാണ് ചെയ്തത്. ഇത്പ്രകാരം കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലയിലെ നീക്കം ചെയ്യപ്പെട്ട എം എസ് എഫ് ഭാരവാഹികൾ നേതൃസ്ഥാനത്തേക്ക് തിരിച്ചുവരും. വിവാദങ്ങളുണ്ടായപ്പോൾ തന്നെ കണ്ണൂർ ജില്ലാ ലീഗ് കമ്മിറ്റിയും, തളിപ്പറമ്പ മണ്ടലം കമ്മിറ്റിയും നിരപരാധികൾ അന്യായമായി ക്രൂശിക്കപ്പെടരുതെന്ന നിലപാടെടുക്കുകയും ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. നിരപരാധികളായ നേതാക്കൾ തിരുച്ചുവന്ന ആവേശത്തിലാണ് പ്രവർത്തകർ.
Jasir, Irfan and Asif are back in charge