നവകേരളം കർമ്മ പദ്ധതി 2 ന്റെ ഭാഗമായി ഹരിത കേരള മിഷൻ സംസ്ഥാനത്ത് നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ എ മിഷൻ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിൽ ഊർജ ജ സംരക്ഷണ ക്ലാസുകളുടെ ഉൽഘാടനവും ഡോക്യുന്ററി പ്രദർശനവും നടന്നു.

ജില്ലയിൽ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത 7 പഞ്ചായത്തുകളിൽ ഉൾപ്പെട്ട കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിൽ ഊർജ്ജ സംരക്ഷണം ഫലപ്രദമായി നടപ്പിലാക്കാനും ഫിലമെന്റ് രഹിത ഗ്രാമമായി മാറാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് കാർബൺ കേരളം പദ്ധതി. ശിൽപശാല കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന ഉൽഘാടനം നിർവഹിച്ചു.
ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ എൻ ജീനീയറിങ്ങ് കോളേജ് പ്രൊഫസർ ഡോ സുഗേഷ് കാർബൺ നെറ്റ് സീറോ പ്രവർത്തനങ്ങളെക്കറിച്ചും കെ.എസ് ഇ ബി റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ ഹരി ദാസൻ ഊർജ സംരക്ഷണത്തെക്കുറിച്ചും ക്ലാസ്സെടുത്തു വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ അദ്ധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സ്വാഗതവും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി. മോഹനൻ നന്ദിയും പറഞ്ഞു.
Kurumathur gram panchayat to become net zero carbon