കല്യാശ്ശേരിയിൽ 5 വിദ്യാലയങ്ങൾ 3 കോടി വീതം: സമഗ്ര പദ്ധതി ഒരുങ്ങുന്നു

കല്യാശ്ശേരിയിൽ 5 വിദ്യാലയങ്ങൾ 3 കോടി വീതം: സമഗ്ര പദ്ധതി ഒരുങ്ങുന്നു
Dec 5, 2021 08:01 PM | By Thaliparambu Editor

കല്യാശേരി മണ്ഡലത്തിലെ 5 സർക്കാർ ഹയർ സെക്കൻ്ററി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സമഗ്ര പദ്ധതി ഒരുങ്ങുന്നു. പദ്ധതി പ്രവർത്തനങ്ങളുടെ അവലോകന യോഗം എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ മാടായി റസ്റ്റ്ഹൗസിൽ ചേർന്നു.

കല്ല്യാശേരി ഗവ ഹയർ സെക്കൻ്ററി സ്കൂൾ, കുഞ്ഞിമംഗലം ഗവ ഹയർ സെക്കൻ്ററി സ്കൂൾ, ചെറുകുന്ന് ഗവ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ, കൊട്ടില ഗവ ഹയർ സെക്കൻ്ററി സ്കൂൾ, മാട്ടൂൽ ഗവ ഹയർ സെക്കൻ്ററി സ്കൂൾ എന്നീ സ്കൂളുകൾക്കാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി 3 കോടി രൂപ വീതം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ചത്.

കല്യാശ്ശേരി സ്കൂളിൽ 2നിലകളിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ മൂന്ന് ക്ലാസ് റൂം, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി, ഡൈനിംഗ് ഹാൾ, ടോയ് ലറ്റ് സൗകര്യം ഉൾപ്പടെ ഉണ്ടാകും. കൊട്ടില സ്കൂളിൽ രണ്ട് നിലകളിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികളും, എൻ എസ് എസ് റൂം, എസ് പി സി റൂം, ലാബ്, സ്പോർട്സ് റൂം ലൈബ്രറി, ഐടി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും ഒരുക്കും.

മാട്ടൂൽ സ്കൂളിൽ 3 നിലകളിലായി 18 ക്ലാസ് മുറികളും, ടോയ്ലറ്റ് സൗകര്യവും ഒരുക്കും, കുഞ്ഞിമംഗലത്ത് 4 ക്ലാസ് മുറികളും, സ്റ്റാഫ് റും, ഫിസിക്സ്, കെമിസ്ട്രി ലാബ്, ഓഡിറ്റോറിയം, സ്പോർട്സ് റൂം, ഓഫീസ് റും, ഐടി, ബോട്ടണി, സുവോളജി എന്നീ ലാബ് സൗകര്യങ്ങളും ഉണ്ടാകും.

ചെറുകുന്ന് ബോയ്സിൽ 2 നിലകളിലായി 6 ക്ലാസ് റൂം, സ്റ്റാഫ് റൂം, സയൻസ്, മാത് സ് ലാബ്, ടോയ് ലറ്റ് എന്നിവ ഉണ്ടാകും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ടേഷ (കില ) നാണ് പദ്ധതിയുടെ നിർവഹണ ചുമതല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ പി.വി പ്രദീപൻ മാസ്റ്റർ, കിലയുടെ അസിസ്റ്റൻ്റ് പ്രൊജക്ട് എഞ്ചിനിയർ ഹരിത ഗണേശൻ പി എന്നിവർ പദ്ധതി വിശദീകരിച്ചു.

യോഗത്തിൽ പഞ്ചായത്തു പ്രസിഡൻ്റുമാരായ ടി ടി ബാലകൃഷ്ണൻ (കല്യാശ്ശേരി), ഫാരിഷ ടീച്ചർ (മാട്ടൂൽ), പ്രാർത്ഥന എ (കുഞ്ഞിമംഗലം), രതി കെ (കണ്ണപുരം) ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.കെ.ആബിദ, സി.പി ഷിജു, യു.വി രാജീവൻ (കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസി.എക്സി.എഞ്ചിനിയർ), വൃന്ദ പ്രകാശ് പി.വി(കില),പ്രിൻസിപ്പാൾ മാർ, ഹെസ് മാസ്റ്റർമാർ, പി.ടി എ പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനിയർമാർ യോഗത്തിൽ പങ്കെടുത്തു.

5 schools in Kalyassery 3 crore each: Comprehensive plan is being prepared

Next TV

Related Stories
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല മുദ്രാവാക്യം

Jul 14, 2025 09:54 PM

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല മുദ്രാവാക്യം

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല...

Read More >>
കെയർടേക്കർ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി തട്ടിപ്പ്

Jul 14, 2025 09:49 PM

കെയർടേക്കർ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി തട്ടിപ്പ്

കെയർടേക്കർ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി തട്ടിപ്പ്...

Read More >>
ആംബുലൻസിന് വഴികൊടുക്കാതെ സാഹസികമായി യാത്ര ചെയ്ത ബൈക്ക്  യാത്രികനായ താഴെ ചൊവ്വ സ്വദേശിക്ക് 5000 രൂപ പിഴ ചുമത്തി

Jul 14, 2025 09:01 PM

ആംബുലൻസിന് വഴികൊടുക്കാതെ സാഹസികമായി യാത്ര ചെയ്ത ബൈക്ക് യാത്രികനായ താഴെ ചൊവ്വ സ്വദേശിക്ക് 5000 രൂപ പിഴ ചുമത്തി

ആംബുലൻസിന് വഴികൊടുക്കാതെ സാഹസികമായി യാത്ര ചെയ്ത ബൈക്ക് യാത്രികനായ താഴെ ചൊവ്വ സ്വദേശിക്ക് 5000 രൂപ പിഴ ചുമത്തി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 14, 2025 05:40 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Jul 14, 2025 04:40 PM

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര...

Read More >>
നിര്യാതനായി

Jul 14, 2025 04:37 PM

നിര്യാതനായി

നിര്യാതനായി...

Read More >>
Top Stories










News Roundup






//Truevisionall