ഖസാക്കിസ്ഥാനിൽ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ വലത് കൈ , ഇടത് കൈ മത്സര വിഭാഗങ്ങളിൽ ഇരു കൈകളിലും വെള്ളിമെഡലുകൾ കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാനതാരമായി മാറിയിരിക്കുകയാണ് തളിപ്പറമ്പ് കുറുമാത്തൂരിൽ താമസക്കാരിയായ ലത. ജി.നായർ. 60വയസ്സിനും 70 കിലോ ഗ്രാമിനും മുകളിലുള്ളവർക്കായി ആഗസ്ത് അവസാനവാരം ഖസാക്കിസ്ഥാനിൽ വച്ച് നടന്ന പഞ്ചഗുസ്തി മത്സരത്തിലാണ് ലത .ജി.നായർ ഈ മികച്ച നേട്ടം കൊയ്തെടുത്തത്.

ലത .ജി.നായർ റിട്ട. അധ്യാപികയാണ്. 2023 ജൂൺ മാസം ഉത്തർപ്രദേശിലെ മധുരയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ മെഡൽ നേടിയാണ് ലത . ജി നായർ വേൾഡ് ആം റെസ്റ്റലിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള അവസരത്തിനർഹയായത്. 2023 ൽ ഉസ്ബക്കിസ്ഥാനിൽ വച്ച് നടക്കാനിരിക്കുന്ന ഓപ്പൺ ഏഷ്യൻ ആം റെസ്റ്റലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം കൂടി ഈ അധ്യാപികയെ തേടിയെത്തിയിട്ടുണ്ട് എന്നത് മറ്റൊരു സന്തോഷ വാർത്തയാണ്.
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ സംസ്ഥാന ട്രെയിനർ കൂടിയാണ് ഈ അധ്യാപിക. ഉറച്ചആത്മവിശ്വാസവും നിരന്തര പരിശ്രമവും ഈ അധ്യാപികയുടെ അലങ്കാരമാണെന്നത് വളരെ ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന തലത്തിൽ മറ്റ് പല മത്സരങ്ങളിലും ഈ അധ്യാപിക ഒന്നാം സ്ഥാനക്കാരിയാണ്.
medals in the World Pancha Gusti Championship