കുറുമാത്തൂർ: കുറുമാത്തൂർ ചൊറുക്കള മലരട്ടയിൽ സ്ഥാപിച്ച പൊതു ജന വായനശാലാ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ആതിരാ രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ തളിപ്പറമ്പ റവന്യൂ ഡിവിഷണൽ ഓഫീസർ ഇ.പി. മേഴ്സി മുഖ്യാതിഥിയായി . വായനശാലകൾ ഒരു നാടിൻ്റെ കെടാവിളക്കുകൾ ആണെന്നും അന്യം നിന്നുപോകുന്ന വായനശാലകളെ തിരിച്ചുപിടിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ചടങ്ങിനോടനുബന്ധിച്ച് വായനശാലയുടെ ആദ്യകാല രക്ഷാധികാരികളായ എം.ദാമോദരൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ എന്നിവരെയും മികച്ച കേരകർഷകനായി തെരഞ്ഞെടുക്കപ്പെട്ട പി.വി.രാജീവനെയും കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ഫാത്തിമത്തുൽ സഫ്നാസിനെയും എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.
വായനശാലാ പ്രസിഡണ്ട് പി.വി. വിനോദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.രാജീവൻ, റിട്ടയേർഡ് സുബേദാർ മേജർ എം. ദാമോദരൻ നമ്പ്യാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. രമ്യ, കെ.ശശിധരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി.ബാലകൃഷ്ണൻ, കെ.വി.നാരായണൻ, കെ.സി.മധുസൂദനൻ , കെ.പി.മുജീബ് റഹ്മാൻ, കുറുമാത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.സി. സുമിത്രൻ , വി.പി.രാഘവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വായനശാലാ സെക്രട്ടറി കെ.വി.ജയചന്ദ്രൻ സ്വാഗതവും ട്രഷറർ പി.വി.പുരുഷോത്തമൻ നന്ദിയും പറഞ്ഞു. തുടർന്ന് പ്രദേശവാസികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി .
The public library building established