കുറുമാത്തൂർ: കുറുമാത്തൂർ ചൊറുക്കള മലരട്ടയിൽ പൊതുജന വായനശാലയുടെ പുതുതായി നിർമ്മിച്ച കെട്ടിടോദ്ഘാടനം ശനിയാഴ്ച രാത്രി 8 മണിക്ക് വായനശാല പ്രസിഡണ്ട് പി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം കുമാരി ആതിര രാജൻ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ റവന്യൂ ഡിവിഷണൽ ഓഫീസർ ഇ.പി. മേഴ്സി മുഖ്യാതിഥിയായിരിക്കും. തളിപ്പറമ്പ ഡി. വൈ.എസ്.പി. എം.പി. വിനോദ് ഉപഹാര സമർപ്പണം നടത്തും. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. രാജീവൻ ഉന്നത വിജയികളെ അനുമോദിക്കും.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.രമ്യ, കെ.ശശിധരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി.ബാലകൃഷ്ണൻ, കെ.വി.നാരായണൻ, കെ.സി.മധുസൂദനൻ , കെ.പി.മുജീബ് റഹ്മാൻ, റിട്ട. സുബേദാർ മേജർ എം.ദാമോദരൻ നമ്പ്യാർ, വി.പി.രാഘവൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. വായനശാല സെക്രട്ടറി കെ.വി.ജയചന്ദ്രൻ സ്വാഗതവും ട്രഷറർ പി.വി.പുരുഷോത്തമൻ നന്ദിയും പറയും. പരിപാടിയോടനുബന്ധിച്ച് പ്രദേശവാസികളുടെ കലാപരിപാടികളും ഫോക് ലോർ അവാർഡ് ജേതാവ് സുരേഷ് പള്ളിപ്പാറ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ് .
inauguration