കുറുമാത്തൂർ: കുറുമാത്തൂർ സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കുറുമാത്തൂർ പഞ്ചായത്തിലെ പ്രതിഭകളെ ആദരിച്ചു.കല, സാഹിത്യം, കായികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അമ്പതോളം പ്രതിഭകളെയാണ് ആദരിച്ചത്.

തളിപ്പറമ്പ ആർ.ഡി.ഒ. ഇ.പി.മേഴ്സി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡണ്ട് കെ.സി.സുമിത്രൻ അധ്യക്ഷത വഹിച്ചു. എസ്.പി.രമേശൻ മാസ്റ്റർ സംസാരിച്ചു.ഇ.രവിചന്ദ്രൻ സ്വാഗതവും വി.വി. പവിത്രൻ നന്ദിയും പറഞ്ഞു.
kurumathoor bank