കുറുമാത്തൂർ :നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, സപ്ലൈകോ സ്റ്റോറുകളിൽ അവശ്യസാധനങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുറുമാത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ശ്രീകണ്ടാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ വി നാരായണൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌പി കെ സരസ്വതി, പി എം മാത്യു മാസ്റ്റർ, കെ ശശിധരൻ, എ കെ ഗൗരി, കെ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
kurumathoor congress committee