തളിപ്പറമ്പ്: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു. റാക്കിമുള്ള(റാക്കി ബുള്‍-31) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 9.45 ന് കുറുമാത്തൂര്‍ പൊക്കുണ്ട് മണക്കാട് റോഡിലാണ് അപകടം നടന്നത്.

മണക്കാട് മരുതേനിത്തട്ട് ആലത്തുംകുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം മുഹമ്മദ് ഷഫീക്ക് എന്നയാളുടെ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരുന്ന വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പുപലക നീക്കുനന്തിനിടയില്‍ വാര്‍പ്പ് ഒന്നടങ്കം അടര്‍ന്ന് റഖാക്കിമുള്ളയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
തളിപ്പറമ്പ് അഗ്നിശമനസേന ഓഫീസർ പ്രേമരാജൻ കക്കോടിയുടെ നേതൃത്വത്തിൽ എത്തിയ സംഘം ഉടൻതന്നെ പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. നിര്‍മ്മാണത്തിലെ അപാകതകളായിരിക്കാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
A worker died when the sunshade of a house under construction collapsed