കണ്ണൂർ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയായ ഓണത്തിന് ഒരു കൊട്ട പൂവ് കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ പൂകൃഷി വിളവെടുത്തു. കുറുമാത്തൂർ പഞ്ചായത്ത് പരിധിയിലെ 13 ഗ്രൂപ്പുകൾ ചേർന്ന് നാലേക്കർ സ്ഥലത്ത് ചെണ്ടുമല്ലിക പൂവ് കൃഷി ചെയ്തു. ഓണത്തിന് ഓണശ്രീ വിപണി മേളയിലും മറ്റും തദ്ദേശീയമായി ഉൽപ്പാദിപ്പിച്ച പൂക്കൾ ലഭ്യമാക്കും .

പഞ്ചായത്ത് തല വിളവെടുപ്പ് ഉൽഘാടനം ഉദയം സ്വയംസഹായ സംഘം നടത്തിയ 25 സെന്റ് സ്ഥലത്തെ പൂകൃഷി വിളവെടുത്ത് കൊണ്ട്കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പാച്ചേനി രാജീവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ശശിധരൻ , കെ പി ഭാർഗ്‌വൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും എം വിജയ ചന്ദ്രൻ നന്ദിയും പറഞ്ഞു.
Floriculture has harvested