---
title: "കണ്ണൂരിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ"
english_title: "Middle-aged man arrested for trying to molest eight-year-old girl in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13880/middle-aged-man-arrested-for-trying-to-molest-eight-year-old-girl-in-kannur"
published_at: "2021-12-01T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a7747837b2f_images (2).jpg"
keywords: []
---

# കണ്ണൂരിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** **കണ്ണൂര്‍ : **കണ്ണൂരില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കണ്ണാടിപറമ്പ്​ പുല്ലൂപ്പി സ്വദേശി യു.വി. ഇബ്രാഹീമാണ്​ പൊലീസ് പിടിയിലായത്​.

## Article Content

**കണ്ണൂര്‍ : **കണ്ണൂരില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കണ്ണാടിപറമ്പ്​ പുല്ലൂപ്പി സ്വദേശി യു.വി. ഇബ്രാഹീമാണ്​ പൊലീസ് പിടിയിലായത്​.

സ്​കൂളില്‍ നിന്ന്​ മടങ്ങി വീട്ടിലേക്ക് വരുമ്പോള്‍ ഇടവഴിയില്‍ വെച്ചാണ് ഇയാള്‍​ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്​.

സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരി​ശോധിച്ചാണ്​ പൊലീസ്​ ഇയാളെ പിടികൂടിയത്​. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പോക്സോ നിയമപ്രകാരം ആണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.സ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13880/middle-aged-man-arrested-for-trying-to-molest-eight-year-old-girl-in-kannur)