---
title: "വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽക്കുന്ന യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "Taliparamba excise officer arrested for selling cannabis to students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13362/taliparamba-excise-officer-arrested-for-selling-cannabis-to-students"
published_at: "2021-11-29T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a461b74f1ef_Untitled-2 web.jpg"
keywords: []
---

# വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽക്കുന്ന യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്:** വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി തളിപ്പറമ്പ് എക്സൈസ് പിടിയിലായി. മുടിക്കാനം കുണ്ടപ്പാറ എന്ന സ്ഥലത്ത് വെച്ചാണ് പ്രതിയായ ഷിബിൻ കെയെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്:** വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി തളിപ്പറമ്പ് എക്സൈസ് പിടിയിലായി. മുടിക്കാനം കുണ്ടപ്പാറ എന്ന സ്ഥലത്ത് വെച്ചാണ് പ്രതിയായ ഷിബിൻ കെയെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.

പരിയാരം മുടിക്കാനം, നരിപ്പാറ, നരിമട, ഭാഗങ്ങളിൽ വിജനമായ പറമ്പുകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങൾ ലഹരി ഉപയോഗിക്കുന്നവരുടെ താവളമാണ് എന്ന വിവരത്തിന് അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങളിൽ എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. കഞ്ചാവ് എത്തിക്കുന്ന ആൾക്കാരുടെയും ആവശ്യക്കാരുടെ യും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസർമാരായ കെ പി മധുസൂദനൻ, കമലാക്ഷൻ ടിവി, സിവിൽ എക്സൈസ് ഓഫീസർമാരായ ഇബ്രാഹിം, ഖലീൽ, മുഹമ്മദ് ഹാരിസ് കെ, എക്സൈസ് ഡ്രൈവർ സി വി അനിൽകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13362/taliparamba-excise-officer-arrested-for-selling-cannabis-to-students)