#mdma ഗൂഗിൾ പേ വഴി ലഹരി മരുന്നുവില്പന: എംഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ

#mdma ഗൂഗിൾ പേ വഴി ലഹരി മരുന്നുവില്പന: എംഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ
Jul 23, 2023 01:34 PM | By Sufaija PP

ശ്രീകണ്ഠാപുരം: ഗൂഗിൾ പേ വഴി ലഹരിമരുന്ന് വിൽപന നടത്തുന്ന രണ്ട് യുവാക്കൾ എംഡി എം എയുമായി പിടിയിലായി.

കണ്ണൂർ റൂറൽ എസ്.പിക്ക് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ ഡി വൈ എസ് പി കെ. രമേഷിന്റെ മേൽനോട്ടത്തിൽ ശ്രീകണ്ഠാപുരം പോലീസും കണ്ണൂർ റൂറൽ എസ്പി . യുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും(DANSAF )ചേർന്നു ഞായറാഴ്ച പുലർച്ചെ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് മാരക ലഹരിമരുന്നായ 15 ഗ്രാം എംഡി എം എ യുമായി ശ്രീകണ്ഠപുരത്ത് വെച്ച് ഇവർ പിടിയിലായത്.

ശ്രീകണ്ഠാപുരം മേഖലയിൽ യുവാക്കൾക്ക് വ്യാപകമായി മയക്കുമരുന്ന് വില്പന നടത്തിയിരുന്ന ശ്രീകണ്ഠാപുരം അടുക്കത്തെ വടക്കേപറമ്പിൽ ഹൗസിൽ സജു, ചെങ്ങളായി ചേരൻകുന്നിലെ പുതിയ പുരയിൽ മുഹമ്മദ്‌ ഷഹൽ എന്നിവരെ പിടികൂടിയത്. ശ്രീകണ്ഠാപുരം ഓടത്തു പാലത്തിനടുത്തു നിന്നുമാണ് ഇരുവരും പോലീസ് പിടിയിലായത്.

രണ്ടു പേരും ഡ്രൈവർമാരായി ജോലി ചെയ്യുന്നവരാണ്.മാസങ്ങളായി ഇവർ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ. 59 ടി. 2424 നമ്പർകാറും ശ്രീകണ്ഠാപുരം പോലീസ് പിടിച്ചെടുത്തു.

ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐ. ബാലകൃഷ്ണൻ പ്രതികളെ അറസ്റ്റ് ചെയ്തു.ഗൂഗിൾ പേ വഴി ആണ് ഇവർ മയക്കുമരുന്ന് വിൽപ്പനയുടെ പണമിടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.

ജില്ലയിൽ പോലീസ് മേധാവി യുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്. പോലീസ് സംഘത്തിൽ ഗ്രേഡ് എ.എസ് ഐ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീവൻ, വിജേഷ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളും ഉണ്ടായിരുന്നു.

#Selling #intoxicating drugs through #Google Pay: Two youths #arrested with #MDMA

Next TV

Related Stories
നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

May 9, 2025 01:44 PM

നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ...

Read More >>
ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു

May 9, 2025 01:40 PM

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക്...

Read More >>
കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

May 9, 2025 01:37 PM

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും...

Read More >>
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

May 9, 2025 01:34 PM

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില...

Read More >>
രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്

May 9, 2025 01:32 PM

രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്

രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്...

Read More >>
കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

May 9, 2025 01:28 PM

കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ...

Read More >>
Top Stories

News Roundup

Entertainment News