കണ്ണപുരം: ചൈനാക്ലേ റോഡ് മണികണ്ഠൻ ടാൽകീസിനു സമീപം നിയന്ത്രണം വിട്ട ലോറി മറ്റൊരു ലോറിയിലിടിച്ചു ഡ്രൈവർക്ക് പരിക്കേറ്റു.
കണ്ണൂർ ഭാഗത്തേക്ക് ചെങ്കൽ കയറ്റിപോകുന്ന കെ എൽ 11 ബി എൽ 2510 ലോറിയും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന കെ എൽ 76 എ 7025 ലോറിയുമാണ് കൂട്ടിയിടച്ചത്.


പരിക്കേറ്റ ലോറി ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷക്കും കേടുപാട് പറ്റി ഏറെ നേരം ഗതാഗത തടസ്സമുണ്ടായി കണ്ണപുരം പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു
Kannapuram: A lorry driver was injured in a road accident