തിരുവനന്തപുരം: കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ 3080 രൂപ വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 11,000 രൂപയിൽ നിന്ന് 14,080 രൂപ ആയാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും. സംസ്ഥാന സർവ്വീസ് പെൻഷൻകാർക്ക് 2019ലെ പെൻഷൻ പരിഷ്‌കരണ ഉത്തരവ് പ്രകാരമുള്ള ക്ഷാമാശ്വാസവും ഇവർക്ക് അനുവദിക്കും.
Pension