തളിപ്പറമ്പ: പ്രൈമറി കുട്ടികൾക്കുൾപ്പെടെ സ്കൂളിന് ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.പ്രതിഷേധ സംഗമം കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ്.പ്രസിഡണ്ട് വി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.

കെ.വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വി.വി.പ്രകാശൻ, എം.വി.സുനിൽകുമാർ, ഇ.കെ.ജയപ്രസാദ്, എസ്.പി.സജിൻ, രമേശൻ കാന, ആർ.കെ.കൃഷ്ണൻ, പി.വി.സജീവൻ സംസാരിച്ചു.ടി.അംബരീഷ് സ്വാഗതവും പി.പി. സായിദ നന്ദിയും പറഞ്ഞു.കെ.വി.മെസ്മർ, എൻ.കെ.എ.ലത്തീഫ്, വി.ബി. കുബേരൻ നമ്പൂതിരി, സുധീർ കുനിയിൽ, കെ.പി.സുനിൽകുമാർ, രജ്നാഥ് പാറക്കാടി, ഷാജി സെബാസ്റ്റ്യൻ, കെ.പി. രാമചന്ദ്രൻ, സ്റ്റിബി കെ സൈമൺ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
kpsta