മഹിള കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ശ്രീമതി ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു.. നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീമതി കുഞ്ഞമ്മ തോമസ് അധ്യഷത വഹിച്ചു . മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി രജനി രമാനന്ത് മുഖ്യപ്രഭാഷണം നടത്തി.

കൊളച്ചേരി മുൻ ബ്ലോക്ക് പ്രസിഡന്റ് ശ്രീ കെ. എം. ശിവദാസൻ മുഖ്യാത്ഥിയായി. കൺവെൻഷനിൽ വച്ച് SSLC പരീക്ഷയിൽ Full A+ കിട്ടിയ കുമാരി അനുശ്രീയെ ആദരിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നസീമ ഖദർ, ടി.സി. പ്രിയ, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നമിത സുരേന്ദ്രൻ, കെ. നിഷ, സന്ധ്യ എന്നിവർ സംസാരിച്ചു
Mahila congress