തളിപ്പറമ്പ: പുതിയ തലമുറയെ മുസ്ലിം ലീഗ് രാഷ്ട്രീയവും ഇന്ത്യൻ ചരിത്രവും പഠിപ്പിച്ചു ചരിത്ര ബോധമുള്ള തലമുറയാക്കി, ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഇന്ത്യയിൽ യഥാർത്ഥ ചരിത്രം പഠിപ്പിച്ചു കൊടുക്കാൻ സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ പാഠ്യ പദ്ധതി സീതി സാഹിബ് അക്കാദമിയയുടെ അവസാന എഡിഷൻ 5, 6 ക്ലാസ്സുകളോടെ തളിപ്പറമ്പിൽ സമാപിച്ചു.

സീതി സാഹിബിന്റെ പേരിൽ തന്നെ പടുത്തുയർത്തിയ തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പാഠശാല മുസ്ലീം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് കെ പി.നൗഷാദി ന്റെ അധ്യകക്ഷതയിൽ മുസ്ലീം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു ഷഫീഖ് മാസ്റ്റർ വിഷയാവതരണം നടത്തി.
ഹനീഫ മദ്രസ്സ,സഫുവാൻ കുറ്റിക്കോൽ, എ. പി നാസർ സംസാരിച്ചു. സീതി സാഹിബ് അക്കാദമിയ കോ ഓർഡിനേറ്റർ അഷ്‌റഫ് മുട്ട സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.
seethi sahib academia