യുവത- ധാർമികത- രാഷ്ട്രീയം എന്ന പ്രമേയത്തിൽ ശാഖാ ശാക്തീകരണം ലക്ഷ്യമിട്ട് തളിപ്പറമ്പ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 മെയ് 7 മുതൽ ജൂലായ് 31വരെ നടക്കുന്ന യൂണിറ്റ് അസംബ്ലി ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട് ശാഖയിൽ നടന്നു.

ശാഖാ പ്രസിഡൻ്റ് ദിൽഷാദ് എൻ യുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുസ്തഫ പാറോൽ ഉദ്ഘാടനം നിർവഹിച്ചു.മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷഫീഖ് മാഷ് പ്രമേയ പ്രഭാഷണം നടത്തി.മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഉനൈസ് എരുവാട്ടി യൂണിറ്റ് വിശകലനം നടത്തി,നൗഷാദ് പുതുക്കണ്ടം പ്രതിജ്ഞ ചൊല്ലി കൊടുത്തു .
ഉവൈസ് ടി സി, അഷ്‌റഫ് മടക്കാട്, സലീം സി പി,ശാഖ ലീഗ് പ്രസിഡന്റ് അസ്‌ലം മാഷ്,സെക്രട്ടി ബി. സക്കരി യ, നജീബ്, റാഷിദ്, ഫസീല ഷംസീർ തുടങ്ങിയവർ സംസാരിച്ചു.ഷംസീർ സ്വാഗതവുo,റാഷിദ് പി സി നന്ദിയും പറഞ്ഞു.
unit assumbly