കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിന്റെ ഒരു ബോഗി പൂർണ്ണമായും തീവെച്ച്നശിപ്പിക്കപ്പെട്ടതിനെകുറിച്ച്സമഗ്രഅന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ.അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറികെ.ടി.സഹദുല്ലയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

എലത്തൂരിൽ വച്ച് ഇതേ ട്രെയിനിന്റെ മറ്റൊരു ബോഗിയിൽ തീ വെച്ചതിനെ തുടർന്ന് മൂന്നാളുകൾ മരിക്കാൻ ഇടയായതിന്റെ ഞെട്ടൽ വിട്ടുമാറുന്നതിനു മുമ്പാണ് അതേ ട്രെയിനിൽ വീണ്ടും ഒരു തീവെപ്പ് ഉണ്ടായിരിക്കുന്നത്. ഇത് തികഞ്ഞ ദുരൂഹത സൃഷ്ടിക്കുന്നതും ജനങ്ങളുടെയും ഭയമുളവാക്കുന്നതുമാണ്. അതിനാൽ ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരികയും ജനങ്ങളുടെ ഇടയിലുള്ള ഭയാശങ്കകൾ ദൂരീകരിക്കുകയും വേണമെന് നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു
Muslim league