കണ്ണൂരിലെ ട്രെയിൻ തീവെപ്പ്: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂരിലെ ട്രെയിൻ തീവെപ്പ്: ഒരാൾ കസ്റ്റഡിയിൽ
Jun 1, 2023 04:08 PM | By Thaliparambu Editor

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യം തോന്നുന്നയാളാണ് പിടിയിലായത്‌. ഇയാളുടെ വിരലടയാളം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

ബിപിസിഎല്ലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ രാത്രി ഈ ഭാഗത്തുകണ്ടെന്നാണ് ജീവനക്കാരന്റെ മൊഴി. അതേസമയം, പെട്രോള്‍- ഡീസലിന്റെ സാന്നിധ്യം ബോഗിയില്‍ ഇല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കാനുമായി ഒരാള്‍ ട്രെയിനില്‍ കയറുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ബിപിസിഎല്ലിന്റെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

കോഴിക്കോട് എലത്തൂരില്‍ ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ബോഗിയില്‍ തീപിടിത്തമുണ്ടായതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. രാത്രി ഒന്നരയോടെയാണ് സംഭവം. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ആര്‍ക്കും പരിക്കില്ല.

എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീപിടിത്തം ഉണ്ടായത്. അതിനാല്‍ റെയില്‍വേ പൊലീസ് അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്‍ജിനുമായി ബന്ധമില്ലാത്ത സ്ഥിതിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ കേരള പൊലീസിനോടു വിവരങ്ങള്‍ തേടി. സംസ്ഥാന പൊലീസില്‍നിന്നും റെയില്‍വേ പൊലീസില്‍നിന്നുമാണു വിവരം തേടുക. തീവയ്പ്പില്‍ അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് എന്‍ഐഎ വിവരങ്ങള്‍ തേടുന്നത്. ഏപ്രില്‍ രണ്ടിന് എലത്തൂരുണ്ടായ ട്രെയിന്‍ തീവയ്പ് കേസും നിലവില്‍ എന്‍ഐഎയുടെ അന്വേഷണത്തിലാണ്.


arrested

Next TV

Related Stories
പാലക്കാട് ശക്തമായ മഴ, ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം കയറി

Sep 22, 2023 09:04 PM

പാലക്കാട് ശക്തമായ മഴ, ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം കയറി

പാലക്കാട് ശക്തമായ മഴ; പാലക്കയത്ത് ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം...

Read More >>
മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Sep 22, 2023 09:03 PM

മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ അലർട്ട്

മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ...

Read More >>
സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യം

Sep 22, 2023 08:59 PM

സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യം

സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം...

Read More >>
പെട്രോൾ പമ്പുകൾ അടച്ചിടും

Sep 22, 2023 08:56 PM

പെട്രോൾ പമ്പുകൾ അടച്ചിടും

പെട്രോൾ പമ്പുകൾ...

Read More >>
യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന യാത്ര സംഘടിപ്പിച്ചു

Sep 22, 2023 08:53 PM

യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന യാത്ര സംഘടിപ്പിച്ചു

യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന...

Read More >>
മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ നടത്തി

Sep 22, 2023 08:50 PM

മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ നടത്തി

മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ...

Read More >>
Top Stories