തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും അനുമോദിക്കുന്ന വിജയ തിളക്കം പ്രൌഡ ഗംഭീര ചടങ്ങിൽ നടന്നു. കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ആയിരത്തി മുന്നൂറോളം വിദ്യാർത്ഥികളെയും ഇരുപതോളം സ്കൂളുകളെയും ആണ് അനുമോദിച്ചത്.

എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച എണ്ണൂറിൽ അധികം വിദ്യാർത്ഥികളെയും അഞ്ഞൂറിൽ പരം ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെയും ആണ് അനുമോദിച്ചത്. തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വിവിധ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ് അനുമോദനം സംഘടിപ്പിച്ചത്.
പരീക്ഷകളിൽ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ ഭയം അകറ്റുന്നതിന് പരിരക്ഷ, ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാദ്ധ്യതകൾ പരിജയപെടുത്തുന്ന കരിയർ ഗൈഡൻസ് ഹയർ സ്റ്റഡീസ് എക്സ്പോ, കായിക ക്ഷമത പരിശോധന, യോഗ പരിശീലനം തുടങ്ങി നിരവധി പദ്ധതികളാണ് മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്നത്. കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ മുഖ്യഥിതിയായി. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ശ്രീമതി രജിത മധു വിശിഷ്ട്ട അതിഥിയായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ കെ രത്നകുമാരി, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാർ, ജന പ്രതിനിധികൾ, RDD സാജൻ കെ എച്ച്, DDE ശശീന്ദ്ര വ്യാസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി കൺവീനർ കെ സി ഹരികൃഷ്ണൻ മാസ്റ്റർ സ്വാഗതവും, പദ്ധതി കോർഡിനേറ്റർ ഡോ കെ പി രാജേഷ് നന്ദിയും അർപ്പിച്ചു
congrats to the students