തളിപ്പറമ്പ്: അന്തൂർ നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് സംസ്ഥാന സർക്കാർ 2.25 കോടി രൂപ അനുവദിച്ചു. ആന്തൂർ നഗരസഭയോട് ചേർന്ന് കിടക്കുന്ന ഗ്രൗണ്ടിൽ ആണ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് അനുമതി ലഭ്യമായത്. നിലവിൽ ഉള്ള ഗ്രൗണ്ടിൽ പവലിയൻ, സ്റ്റേഡിയം, ശുചി മുറി ഉൾപ്പെടെ ഏറ്റവും ആധുനിക രീതിയിൽ ആണ് ഗ്രൗണ്ട് നവീകരിക്കുക.

ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന സംസ്ഥാന സർക്കാർ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരം ഫണ്ടുകൾ മണ്ഡലത്തിൽ ലഭ്യമാക്കുന്നതെന്നും തളിപ്പറമ്പ് മണ്ഡലത്തിൽ നേരത്തെ മയ്യിൽ സ്കൂൾ ഗ്രൗണ്ട് നിർമ്മാണത്തിന് 4 കോടി രൂപയും, നെല്ലിപ്പറമ്പ് ഗ്രൗണ്ട് നിർമ്മാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
മണ്ഡലത്തിൽ മുഴുവൻ പഞ്ചായത്തിലും ഇത്തരത്തിൽ കളിസ്ഥലങ്ങളും നവീകരിക്കുക എന്നതാണ് നമ്മുടെ മുഖ്യ ചുമതല എന്നും അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ആണ് നേതൃത്വം നൽകുന്നതെന്നും എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു
Aanthoor municipality stadium