---
title: "ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു"
english_title: "football gallery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105405/football-gallery"
published_at: "2023-03-26T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64206960e0052_acci.jfif"
keywords: []
---

# ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു

> **Lead Summary:** അമ്പതാമത് സി കേളൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം വിസ്മയ പാർക്ക് വൈസ് ചെയർമാനും സി പി എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുമായ കെ സന്തോഷ് നിർവഹിച്ചു. എംബി നായർ, വി ജയൻ, കെ എം ചന്ദ്രബാബു, ടി പ്രകാശൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ ടി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. കുന്നൂൽ ചന്ദ്രൻ സ്വാഗതവും ബിജിത്ത് ബാലൻ നന്ദിയും പറഞ്ഞു. കൂവോട് എ കെ ജി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഏപ്രിൽ 26 നാണ് കളി ആരംഭിക്കുക.

## Article Content

അമ്പതാമത് സി കേളൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം വിസ്മയ പാർക്ക് വൈസ് ചെയർമാനും സി പി എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുമായ കെ സന്തോഷ് നിർവഹിച്ചു. എംബി നായർ, വി ജയൻ, കെ എം ചന്ദ്രബാബു, ടി പ്രകാശൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ ടി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. കുന്നൂൽ ചന്ദ്രൻ സ്വാഗതവും ബിജിത്ത് ബാലൻ നന്ദിയും പറഞ്ഞു. കൂവോട് എ കെ ജി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഏപ്രിൽ 26 നാണ് കളി ആരംഭിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105405/football-gallery)