---
title: "അധികാരികളുടെ അനാസ്ഥ: പരിയാരത്ത് തന്നെ ഒരു ഭാഗത്ത് വെള്ളമില്ലാത്ത കഷ്ടപ്പാട്, മറ്റൊരിടത്ത് വെള്ളം കയറി വീടിന് ഭീഷണി"
english_title: "water issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102808/water-issue"
published_at: "2023-03-13T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ed472858e3_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# അധികാരികളുടെ അനാസ്ഥ: പരിയാരത്ത് തന്നെ ഒരു ഭാഗത്ത് വെള്ളമില്ലാത്ത കഷ്ടപ്പാട്, മറ്റൊരിടത്ത് വെള്ളം കയറി വീടിന് ഭീഷണി

> **Lead Summary:** **പരിയാരം: **ഇരിങ്ങൽ ടി കെ അലിഹാജി യുടെ വീട്ടിൽ കിണറിലും മതിലിന്റെ വിടവിലൂടെയും ജപ്പാൻ വെള്ളത്തിന്റെ പൈപ്പ് പൊട്ടി വീടിനു ഭീഷണിയാകുന്ന രീതിയിൽ വെള്ളo കയറുന്നു. 1മാസ്ത്തോളമായി വെള്ളം അനാവശ്യമായി ഒഴുകി പോകുന്നത്. നിരവധി തവണ അധികാരികളെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിലും വന്നു നോക്കിയന്നല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ മെയിൻ പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നത്. ഇത് വീടിനും വീടിന്റെ ചുറ്റുമതിലിനും ഒരുപോലെ ഭീഷണിയാവുകയാണ്. ഇത്രയും വെള്ളം പാഴാകുന്നതിന്റെ ഇടയിൽ പരിയാരത്ത് തന്നെ ഒരു വശത്ത് വെള്ളമില്ലാത്തതിൽ പരിഹാരത്തിനായി നിവേദനം നൽകുന്നു. അധികാരികളുടെ അനാസ്ഥയുടെ മറ്റൊരു മുഖമാണ് ഈ അനുഭവം. കലക്ടർ ഉൾപ്പെടെ പല അധികാരികൾക്കും മുന്നിലും നിരന്തരം പരാതിയുമായി സമീപിച്ചെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും യാതൊരു നീക്കവും ഇല്ലെന്ന് വീട്ടുടമ തളിപ്പറമ്പ് ന്യൂസ് നോട് പറഞ്ഞു. കൂടാതെ ഭൂരിഭാഗം സർക്കാർ ഓഫിസുകളിലും പതിവുള്ള ഒന്നാണ് ഫോൺ എടുക്കാതിരിക്കൽ. ഇവിടെ വാട്ടർ അതോറിറ്റി ഓഫീസിലെ അവസ്ഥയും സമാനമാണ്. ഫോൺ എത്ര തവണ അടിച്ചാലും കിട്ടാറില്ലെന്ന് നാട്ടുകാരും ആരോപിക്കുന്നു

## Article Content

**പരിയാരം: **ഇരിങ്ങൽ ടി കെ അലിഹാജി യുടെ വീട്ടിൽ കിണറിലും മതിലിന്റെ വിടവിലൂടെയും ജപ്പാൻ വെള്ളത്തിന്റെ പൈപ്പ് പൊട്ടി വീടിനു ഭീഷണിയാകുന്ന രീതിയിൽ വെള്ളo കയറുന്നു. 1മാസ്ത്തോളമായി വെള്ളം അനാവശ്യമായി ഒഴുകി പോകുന്നത്. നിരവധി തവണ അധികാരികളെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിലും വന്നു നോക്കിയന്നല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ മെയിൻ പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നത്. ഇത് വീടിനും വീടിന്റെ ചുറ്റുമതിലിനും ഒരുപോലെ ഭീഷണിയാവുകയാണ്. ഇത്രയും വെള്ളം പാഴാകുന്നതിന്റെ ഇടയിൽ പരിയാരത്ത് തന്നെ ഒരു വശത്ത് വെള്ളമില്ലാത്തതിൽ പരിഹാരത്തിനായി നിവേദനം നൽകുന്നു. അധികാരികളുടെ അനാസ്ഥയുടെ മറ്റൊരു മുഖമാണ് ഈ അനുഭവം. കലക്ടർ ഉൾപ്പെടെ പല അധികാരികൾക്കും മുന്നിലും നിരന്തരം പരാതിയുമായി സമീപിച്ചെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും യാതൊരു നീക്കവും ഇല്ലെന്ന് വീട്ടുടമ തളിപ്പറമ്പ് ന്യൂസ് നോട് പറഞ്ഞു. കൂടാതെ ഭൂരിഭാഗം സർക്കാർ ഓഫിസുകളിലും പതിവുള്ള ഒന്നാണ് ഫോൺ എടുക്കാതിരിക്കൽ. ഇവിടെ വാട്ടർ അതോറിറ്റി ഓഫീസിലെ അവസ്ഥയും സമാനമാണ്. ഫോൺ എത്ര തവണ അടിച്ചാലും കിട്ടാറില്ലെന്ന് നാട്ടുകാരും ആരോപിക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102808/water-issue)