അഡ്വ: ഹബീബ് റഹ്‌മാൻ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ മാനേജർസ് മീറ്റിംഗും ഫിക്സ്ചർ പ്രകാശനവും നടന്നു: ABC ഗ്രൂപ്പ് ഖത്തർ ടൈറ്റിൽ സ്പോൺസറായി, ഖത്തർ കെഎംസിസി തളിപ്പറമ്പ മണ്ഡലം സംഘടിപ്പിക്കുന്ന അഡ്വ: ഹബീബ് റഹ്‌മാൻ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്ന്റെ ടീം മാനേജർസ് മീറ്റിംഗും ഫിക്സ്ചർ പ്രകാശനവും കെഎംസിസി ഓഫീസിൽ സംസ്ഥാന കെഎംസിസി പ്രസിഡന്റ് SAM ബഷീർ ഉൽഘാടനം ചെയ്തു. മാർച്ച് 17 നു മണ്ഡലത്തിൽ നിന്നുള്ള 8 ടീമുകളെ ഉൾപ്പെടുത്തി ദോഹ, നുഐജയിലുള്ള കാംബ്രിഡ്ജ് ഗേൾസ് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

പരിപാടിയിൽ ഖത്തർ കെഎംസിസി സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, തൗഹീദ് ട്രേഡിങ്ങ് എംഡി റസാഖ് മുക്കുന്ന്, ജില്ല സെക്രട്ടറി സിദ്ദിഖ് പെരുമ്പ, മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂൽ ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി, ട്രെഷറർ യൂസഫ് പന്നിയൂർ, മണ്ഡലം ഭാരവാഹികളായ സാഹിദ് ആസാദ് നഗർ, അർഷിദ് കമ്പിൽ, ഷറഫു ചപ്പാരപ്പടവ്, സാബിർ അള്ളാംകുളം, എന്നിവർ സംസാരിച്ചു. സകരിയ കൊമ്മച്ചിയുടെ അധ്യക്ഷതയിൽ ഹസീബ് ചപ്പാരപ്പടവ് സ്വാഗതവും ഷംസീർ കമ്പിൽ നന്ദിയും പറഞ്ഞു. മുഹമ്മദ് ബായാർ മഞ്ചേശ്വരം, ഫാറൂഖ് പയ്യന്നൂർ, ശകീർ പടെന, ഷമീം തളിപ്പറമ്പ, യൂനുസ് കെ യു, എന്നിവർ ചേർന്ന് ടൂർണമെന്റ് ഫിക്സ്ചർ നറുക്കെടുപ്പിലൂടെ തയ്യാറാക്കി. ടീമുകളെ പ്രതിനിധീകരിച്ച ഷംസീർ കുപ്പം, മുഹമ്മദ് കുഞ്ഞി കൊളച്ചേരി, മഹ്മൂദ് മയ്യിൽ, അഷ്‌റഫ് പള്ളക്കൻ ചപ്പാരപ്പടവ്, യൂനുസ് ABC, റിയാസ് പൊക്കുണ്ട്, നബീൽ തിരുവട്ടൂർ, മുഹമ്മദ് വായാട് എന്നിവർ പങ്കെടുത്തു.
sevens football