ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; കെ സുധാകരന്‍

ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; കെ സുധാകരന്‍
Apr 26, 2024 02:34 PM | By Sufaija PP

കണ്ണൂര്‍: ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ ഗള്‍ഫില്‍ വച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 'ഇപിക്കെതിരായ ആരോപണത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ ചായ കുടിക്കാന്‍ ഇപിയുടെ വീട്ടില്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ? പൂര്‍വകാല ബന്ധമില്ലാതെ ഒരാള്‍ മറ്റൊരാളിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോകുമോ?, ചായപ്പീടികയില്‍ പോയതല്ലല്ലോ, ജയരാജന്‍ ചായപ്പീടിക നടത്തിയിട്ടുണ്ടോ?. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോകുന്നതില്‍ എനിക്ക് എന്താണ് പ്രശ്‌നം. എന്റെ വീട്ടില്‍ നിന്ന് പോകുന്നത് പോലെയാണല്ലോ ചോദ്യം'- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'കച്ചവടം നടന്നില്ലേ?വലിയ ഒരു സ്ഥാപനം ഷെയര്‍ ചെയ്ത് കൊടുത്തില്ലേ , അത് ചുമ്മാ കൊടുത്തതാണോ, അല്ലല്ലോ, പറയുമ്പോള്‍ വ്യക്തത വേണം. എനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്ന് ആഗ്രഹം ഒന്നുമില്ല. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി എന്നല്ലാതെ ഒന്ന് ആഡ് ചെയ്‌തോ അദ്ദേഹത്തെ ഒന്ന് നാറ്റിക്കാമോ എന്നൊന്നും കരുതിയല്ല പറഞ്ഞത്. അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം പ്രതികരിക്കാതിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു എന്നുമാത്രം. എന്നാല്‍ എനിക്ക് കിട്ടിയ വിവരമൊക്കെ യാഥാര്‍ഥ്യമാണ്. ആ വിവരങ്ങളൊക്കെ സത്യസന്ധമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിയമനടപടികളുമായി അദ്ദേഹം മുന്നോട്ടുപോയിക്കൊട്ടെ. ഒരു പ്രശ്‌നവുമില്ല. അദ്ദേഹം തന്നെ പറഞ്ഞല്ലോ കണ്ടു വന്നു എന്നൊക്കെ. അതിന് അപ്പുറത്തല്ലേ നിയമം ഉള്ളൂ. അതിന് കുഴപ്പമില്ല.'- - സുധാകരന്‍ പറഞ്ഞു.

'മരുന്ന് കഴിക്കാത്തത് കൊണ്ട് ഞാനല്ല കിടക്കുന്നത്. അദ്ദേഹമാണ് സ്ഥിരമായി കിടക്കുന്നത്. ഞാന്‍ എവിടെയും കിടക്കുന്നില്ല. ഇദ്ദേഹം പാര്‍ട്ടി വിട്ടുപോകാന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ്. മുഖ്യമന്ത്രിയും ഇദ്ദേഹവും തമ്മിലുള്ള വിരോധമാണ് ഇതിന് കാരണം. പലകാര്യങ്ങളിലും ജയരാജിനെ പരിഗണിക്കുന്നില്ല എന്ന പരാതി അദ്ദേഹത്തിന് ഉണ്ട്. പാര്‍ട്ടിക്കുള്ളിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതില്‍ പരിഹാരം ഉണ്ടായിട്ടില്ല.മായ്ച്ചുകളയാത്ത ഒരു പ്രതികാരം അദ്ദേഹത്തിന്റെ മനസിലുണ്ട്. അതാണ് ഇതിന്റെ അടിസ്ഥാനം.'- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

K Sudhakaran

Next TV

Related Stories
മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

May 6, 2024 03:05 PM

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്...

Read More >>
പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ

May 6, 2024 03:04 PM

പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ

പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച...

Read More >>
ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

May 6, 2024 03:00 PM

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം...

Read More >>
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ് മുടങ്ങി

May 6, 2024 11:28 AM

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ് മുടങ്ങി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ്...

Read More >>
പയ്യന്നൂരിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: യുവതിയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് സൂചന

May 6, 2024 11:24 AM

പയ്യന്നൂരിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: യുവതിയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് സൂചന

പയ്യന്നൂരിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: യുവതിയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന്...

Read More >>
കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

May 6, 2024 09:20 AM

കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം...

Read More >>
Top Stories










News Roundup