ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ് മുടങ്ങി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ് മുടങ്ങി
May 6, 2024 11:28 AM | By Sufaija PP

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടങ്ങി. ഇന്നും പലയിടങ്ങളിലും ടെസ്റ്റ് മുടങ്ങി. ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.തിരുവനന്തപുരം മുട്ടത്തറയിൽ വീണ്ടും ടെസ്റ്റ് തടഞ്ഞു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ടെസ്റ്റ് തടഞ്ഞത്. സിഐടിയുവിലും ഒരു വിഭാഗം ആളുകൾ ടെസ്റ്റ് ബഹിഷ്കരിക്കുന്നു.

സമരം താത്കാലികമായി നിർത്താൻ തീരുമാനിച്ചത് സംസ്ഥാന കമ്മിറ്റി. ജില്ലാ കമ്മിറ്റിക്ക് ആ നിലപാട് ഇല്ല. കൊടുവള്ളി ആർടിഒ ഓഫീസിന് കീഴിലുള്ള കുന്നമംഗലം പൊയ്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്നു. ഐഎൻടിയുസി – എകെഎംഡിഎസ്‌ – ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം മുട്ടത്തറയിൽ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല. ഇന്ന് ടെസ്റ്റ് നടത്തേണ്ടിയിരുന്നത് 20 പേർക്കാണ്. ഒരാൾ ടെസ്റ്റിനെത്തിയെങ്കിലും പ്രതിഷേധക്കാർ അനുവദിച്ചില്ല. ഇന്ന് നടത്തേണ്ട ടെസ്റ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി. ഉദ്യോഗസ്ഥർ മടങ്ങി.

തൃശ്ശൂരിലും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. തൃശ്ശൂർ അത്താണിയിലെ ഗ്രൗണ്ടിൽ ടെസ്റ്റിനായി ആരും എത്തിയില്ല. അത്താണിയിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. ആദ്യ സർക്കുലറിനേക്കാൾ അശാസ്ത്രീയമായ സർക്കുലർ ആണ് രണ്ടാമത് ഇറക്കിയതെന്ന് ഉടമകൾ പറയുന്നു. കോർപ്പറേറ്റുകളെ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമം. ടെസ്റ്റ് കാറുകളിൽ ഡ്യൂവൽ സംവിധാനം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ല എന്നും ഉടമകൾ പറയുന്നു.

Driving test reform

Next TV

Related Stories
പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് മരണപ്പെട്ടു

May 18, 2024 10:51 PM

പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് മരണപ്പെട്ടു

പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ്...

Read More >>
പൊലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

May 18, 2024 04:57 PM

പൊലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

പൊലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015...

Read More >>
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

May 18, 2024 04:52 PM

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു...

Read More >>
യുഎഇയില്‍ നേരിയ ഭൂചലനം

May 18, 2024 03:04 PM

യുഎഇയില്‍ നേരിയ ഭൂചലനം

യുഎഇയില്‍ നേരിയ...

Read More >>
ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

May 18, 2024 02:58 PM

ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന്...

Read More >>
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

May 18, 2024 02:55 PM

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം...

Read More >>
Top Stories