പരിയാരം: കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികളുടെ ധാർമിക മുന്നേറ്റത്തിന് കരുത്തു പകരുന്ന പ്രവർത്തനങ്ങൾ ഏകോപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വരുന്ന ഒ ഖാലിദ് അക്കാദമി യാഥാർത്ഥ്യമാക്കാൻ SSF കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ പെരുന്നാൾ കീസ് ചലഞ്ചിൽ SSF തിരുവട്ടൂർ യുണിറ്റ് സമാഹരിച്ച കിറ്റുകൾ വിതരണം ചെയ്തു.

മാർച്ച് 29 ശനിയാഴ്ച തിരുവട്ടൂർ വെച്ച് SSF തിരുവട്ടൂർ യൂണിറ്റിന്റെ പെരുന്നാൾ കീസ് വിതരണത്തിന്റെ ഉദ്ഘാടനം സമസ്ത തളിപ്പറമ്പ് താലൂക്ക് വൈസ് പ്രസിഡന്റ് അബ്ദുൽ ശുക്കൂർ സഅദി നിർവ്വഹിച്ചു.
സെക്ടർ ജനറൽ സെക്രട്ടറി സഊദ് ഇബ്രാഹിം സെക്രട്ടറിമാരായ ഖലീൽ ഇബ്രാഹിം, സിയാദ് ടി കെ, യൂണിറ്റ് ഭാരവാഹികളായ സവാദ്, ശിബിലി,സഫിയുള്ള എന്നിവർ പങ്കെടുത്തു.
eid kit