---
title: "സിപിഐഎം തിരുവട്ടൂർ ലോക്കൽ കമ്മിറ്റി ലഹരിക്കെതിരെ പദയാത്രയും ബഹുജന സംഗമവും നടത്തി"
english_title: "CPM Thiruvattur Local Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276242/cpm-thiruvattur-local-committee"
published_at: "2025-03-13T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d25bc8bae15_news-card.jpg"
keywords: []
---

# സിപിഐഎം തിരുവട്ടൂർ ലോക്കൽ കമ്മിറ്റി ലഹരിക്കെതിരെ പദയാത്രയും ബഹുജന സംഗമവും നടത്തി

> **Lead Summary:** > ലഹരിക്കെതിരായുള്ള ക്യാമ്പയിന്റെ ഭാഗമായി "വേണ്ട ലഹരിയും ഹിംസയും"എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം തിരുവട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായാട് മുതൽ പാച്ചേനിവരെ പദയാത്രയുംപാച്ചേനിയിൽ ബഹുജന സംഗമവും നടത്തി.

## Article Content

> ലഹരിക്കെതിരായുള്ള ക്യാമ്പയിന്റെ ഭാഗമായി "വേണ്ട ലഹരിയും ഹിംസയും"എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം തിരുവട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായാട് മുതൽ പാച്ചേനിവരെ പദയാത്രയുംപാച്ചേനിയിൽ ബഹുജന സംഗമവും നടത്തി.

പാർട്ടി ഏരിയകമ്മിറ്റി അംഗം സ:കെ ദാമോദരൻ മാസ്റ്റർ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു. സ: പി രാജൻ അദ്ധ്യക്ഷനായി.സഖാക്കൾ പി സി റഷീദ്,വി കെ മല്ലിക, ഐ ശ്രീകുമാർ, പി വി രതീഷ് എന്നിവർ പ്രസംഗിച്ചു.

ലോക്കൽ സെക്രട്ടറി കെ വി രാജേഷ് സ്വാഗതം പറഞ്ഞു. തുടർന്ന് ദീപം ജ്വലിപ്പിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു, ഡി വൈ എഫ് ഐ തിരുവട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ്മോബും അരങ്ങേരി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276242/cpm-thiruvattur-local-committee)