പരിയാരം : പരിയാരം ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണും, നിരവധി സ്ഥാപനങ്ങളും, ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസടക്കം ഉൾപ്പെടുന്ന ചിതപ്പിലെ പൊയിലിൽ തളിപ്പറമ്പ എം.എൽ.എ യുടെ പേരിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി പ്രവർത്തനരഹിതമായി ടൗൺ ഇരുട്ടിലായത് മൂലം, നിലവിലെ ലൈറ്റിന്റെ തകരാറുകൾ പരിഹരിച്ചോ ഗുണമേന്മയുള്ള പുതിയ ലൈറ്റ് സ്ഥാപിച്ചോ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുന്നതിന് ഉത്തരവാദിത്ത്വപ്പെട്ടവർ സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത് യു.ഡി.വൈ.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഷ്‌റഫ് പുളുക്കൂൽ, കെ.വി സുരാഗ്, പ്രജിത് റോഷൻ, അഡ്വ. സൂരജ് പരിയാരം, ജെയ്സൺ പരിയാരം, ദൃശ്യ ദിനേശൻ, ശിഹാബ്.സി എന്നിവർ നടത്തിയ ഇടപെടലുകളെ തുടർന്ന് ലൈറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചു.
udyf