പരിയാരം: ഭാര്യക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ച യുവാവിനെ ഭര്‍ത്താവും സുഹൃത്തും വീട്ടില്‍കയറി തല്ലിയ സംഭവത്തില്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

അറത്തിപ്പറമ്പിലെ കുണ്ടുവയല്‍ വീട്ടില്‍ കെ.വിജേഷ്(35)നാണ് മര്‍ദ്ദനമേറ്റത്.ഫിബ്രവരി 23 ന് രാത്രി 9 മണിക്കായിരുന്നു സംഭവം. നീലേശ്വരത്തെ അനില്‍, അറത്തിപ്പറമ്പിലെ ജിതിന്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്.
മകനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച വിജേഷിന്റെ അച്ഛന്‍ ബാബുവിനും(65)മര്‍ദ്ദനമേറ്റു.
Case