തളിപ്പറമ്പ്: മുനിസിപ്പാലിറ്റി വാർഷിക പദ്ധതിയിലൂടെ 25 ലക്ഷം രൂപ മുടക്കി വാങ്ങി സ്ഥാപിച്ച നവീന ഉപകരണം ഉൾപ്പെടെയുള്ള നേത്ര വിഭാഗം ഓപ്പറേഷൻ തീയേറ്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റ അധ്യക്ഷതയിൽ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു .

ഓർത്തോ ഒടിയിലെ ഉപകരണങ്ങൾ ഉൾപ്പെടെ 58 ലക്ഷം രൂപയാണ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിച്ചത്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി സ്വാഗതം പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജർ ദേശീയ ആരോഗ്യ ദൗത്യം ഡോ. അനിൽകുമാർ പി കെ പരിപാടിയിൽ മുഖ്യതിഥിയായി. താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി സുപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ സ്ഥിരം അധ്യക്ഷന്മാരായ എം കെ ഷബിത,പി പി മുഹമ്മദ് നിസാർ, റെജില പി നഗരസഭ സെക്രട്ടറി സുബൈർ കെ പി, കൗൺസിലർ സി വി ഗിരീഷൻ ജില്ലാ ഓപ്റ്റോമട്രിസ്റ്റ് കോർഡിനേറ്റർ ശ്രീകല കുമാരി, നഴ്സിംഗ് സുപ്രണ്ട് ഇൻ ചാർജ് ലളിത ടി പി എന്നിവർ ആശംസ അറിയിച്ചു.
സംസാരിച്ചു തളിപ്പറമ്പ നഗരസഭ കൗൺസിലർമാർ, തളിപ്പറമ്പ താലൂക്ക് ആശുപത്രി HMC മെമ്പർമാർ എന്നിവരുടെ സാന്നിധ്യം പരിപാടിയിൽ ഉണ്ടായിരുന്നു, ഡോ രാഗി ടി കെ,ഒപ്തലമോളജിസ്റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി നന്ദി അറിയിച്ചു സംസാരിച്ചു.
Cataract surgery