യു.എ.ഇ യിലെ വിവിധ എമിറേറ്റ്സുകളിലുള്ള തളിപ്പറമ്പ് കാരെ അണിനിരത്തി കൊണ്ടുള്ള പ്രവാസി മഹോത്സവത്തിന് അബുദാബിയിൽ അരങ്ങൊരുങ്ങുന്നു.

മാപ്പിള പാട്ട് രംഗത്തെ പ്രമുഖ പിന്നണി ഗായകരായ ആസിഫ് കാപ്പാട്, സിന്ദു പ്രേംകുമാർ, റൗഫ് തളിപ്പറമ്പ, ജമാൽ തളിപ്പറമ്പ തുടങ്ങി നിരവധി ഗായകരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഇശൽ നൈറ്റ്, സംസ്ഥാന തല മെഹന്തി മത്സരം , ഡാൻസ്, ഒപ്പന, കോൾക്കളി, മുട്ടിപാട്ട് തുടങ്ങി വിത്യസ്തങ്ങളായ നിരവധി കലാ പരിപാടികളും, ബിസിനസ്സു മീറ്റും തളിപ്പറമ്പ് ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും.
പ്രവാസത്തിലെ തിരകേറിയ ജീവിതത്തിൽ മലയാളികൾ തമ്മിൽ കാണാനും, സൗഹ്രദങ്ങൾ പങ്കിടാനുമുള്ള വേദി കൂടിയാണ് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കാൻ പോകുന്നത്.
തളിപ്പറമ്പ് ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം എ.ബി.സി ഗ്രൂപ്പ് മാനേജിങ്ങ് ഡയരക്ടർ മുഹമ്മദ് മദനി നിർവ്വഹിച്ചു. അബുദാബി കെ.എം.സി.സി സംസ്ഥാന ഉപാദ്ധ്യക്ഷ്യൻ ശറഫുദീൻ യു.എം, തളിപ്പറമ്പ് സി.എച്ച് സെന്റെർ അബുദാബി ചാപ്റ്റർ വൈ: പ്രസിസൻ്റ് ശബീർ അള്ളാകുളം, അബൂദാബി തളിപ്പറമ്പ് മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്ഥഫ ആസാദ് നഗർ , വൈ: പ്രസിഡൻറ് നൗഷാദ് ബിക്കിരി , തളിപ്പറമ്പ് മുനിസിപ്പൽ കെ.എം.സി.സി ജനറൽ സെക്രട്ടറി നിസാർ പറോൽ, ഉപദേശക സമിതി അംഗം മൂസാൻ കൊടിയിൽ, വൈ: പ്രസിഡന്റ് ഇല്യാസ് കുപ്പം, വർക്കിങ് കമ്മിറ്റി മെമ്പർ നൗഷാദ് പറമ്പിൽ, മെമ്പർ സുഹൈർ തങ്ങൾ കപ്പാലം എന്നിവർ പങ്കെടുത്തു.
Thalipparamb fest at Abudhabi