തളിപ്പറമ്പ് : "പക്ഷികൾക്ക് ജീവജലത്തിനൊരു മൺപാത്രം " എന്ന ആശയവുമായി ആലുവയിലെ ശ്രീമൻ നാരായണൻ നടത്തുന്ന ദൗത്യത്തിൻ്റെ ഭാഗമായി പക്ഷികൾക്ക് വെള്ളം കൊടുക്കുന്ന മൺപാത്രങ്ങൾ തൃച്ചംബരത്തുവെച്ച് വിതരണം ചെയ്തു. പക്ഷികൾക്കുവേണ്ടി തയ്യാറാക്കിയ മൺപാത്രങ്ങളുമായി ആലുവയിൽ നിന്നാണ് വാഹനം എത്തിയത്.

തൃച്ചംബരം കൂടിപിരിയൽ ആലിനു സമീപം നടന്ന ചടങ്ങിൽ പക്ഷിപ്രേമിയായ ഇരിങ്ങൽ യു.പി.സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ റഹ് മക്ക് മൺപാത്രം നൽകിക്കൊണ്ട് കേരള മൺപാത്രനിർമ്മാണ സമുദായ സഭ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ശ്രീമൻ നാരായണൻ മിഷൻ അംഗങ്ങളായ ബാബുരാജ് ഹരിശ്രീ, വിനോദ് ചാക്യാർ , സഭാ ഭാരവാഹികളായ പി. ശ്രീധരൻ, വിജയൻ പറമ്പത്ത്, കെ. മധു എന്നിവർ പങ്കെടുത്തു. സൗജന്യമായാണ് മൺപാത്രങ്ങൾ വിതരണം ചെയ്തത്. വിവേകാനന്ദ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ മൺപാത്രങ്ങൾ ഏറ്റുവാങ്ങി.
pot