മാരകമായ ലഹരിയുടെ വിപത്തിനെതിരെ തളിപ്പറമ്പ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി അല 2025 ഇരമ്പിയെത്തുന്ന ജീവിതം മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നഗരസഭ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി പി മുഹമ്മദ് നിസാർ ഉദ്ഘടനം നിർവഹിച്ചു.

സ്കൂൾ പി ടി എ പ്രസിഡന്റ് ടി വി വിനോദ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ അസി. എക്സൈസ് സർക്കിൾ ഓഫീസർ ഷാജി വി വി ക്ലാസ്സ് എടുത്തു സംസാരിച്ചു. സ്വാഗതം സത്യഭാമ ടീച്ചർ പറഞ്ഞു, അമുഖ പ്രഭാഷണം നഗരസഭ സെക്രട്ടറി കെ പി സുബൈർ സംസാരിച്ചു ഷാജി വി കെ, നിഷ, എ പി രഞ്ജിത്ത് കുമാർ(ക്ലീൻ സിറ്റി മാനേജർ ) എന്നിവരും പരിപാടിയിൽ ആശംസ അറിയിച്ചു സംസാരിച്ചു.
campaign organized