രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിയിലും ദേശീയ സുരക്ഷ സേന മോക് ഡ്രിൽ സംഘടിപ്പിച്ചു

രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിയിലും ദേശീയ സുരക്ഷ സേന മോക് ഡ്രിൽ സംഘടിപ്പിച്ചു
Feb 19, 2025 04:55 PM | By Sufaija PP

തളിപ്പറമ്പ്: പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും ‘സ്ഫോടക വസ്തുക്കളുമായി’ എത്തിയ തീവ്രവാദികളെ പിടികൂടാൻ എൻഎസ്ജി കമാൻഡോകളുടെ മിന്നൽ ഓപ്പറേഷൻ. അർധരാത്രി മുതൽ പുലർച്ചെ നാലുവരെയാണ് തദ്ദേശവാസികളെ മുൾമുനയിൽ നിർത്തി ചെന്നൈ എൻഎസ്ജി സംഘം ഓപ്പറേഷൻ നടത്തിയത്.

പ്രദേശത്തെ വൈദ്യുത ബന്ധവും ഗതാഗതവും ഉൾപ്പെടെ തടഞ്ഞുകൊണ്ട് നടത്തിയ ‘മിന്നൽ ആക്രമണത്തിൽ’ ഞെട്ടിയ പരിസരവാസികൾക്ക് ഇതു മോക്‌ഡ്രിൽ ആണെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്താനുള്ള തയാറെടുപ്പിന് മുന്നോടിയായാണ് ദേശീയ സുരക്ഷാസേനയുടെ 150 അംഗസംഘം പരിശോധന നടത്തിയത്. രാത്രി 11 ഓടെ എത്തിയ എൻഎസ്ജി സംഘം രാജരാജേശ്വരം ക്ഷേത്ര മതിൽക്കെട്ടനുള്ളിൽ കയറിക്കൂടിയ തീവ്രവാദികളെ പിടികൂടി വധിക്കുന്നതിന്റെയും അവിടെ നിന്ന് രക്ഷപ്പെട്ട് പറശ്ശിനി മുത്തപ്പ ക്ഷേത്രത്തിൽ എത്തി അഭയം തേടിയ തീവ്രവാദികളെ അവിടെ ചെന്ന് പിടികൂടുന്നതിന്റെയും മോക്‌ഡ്രില്ലാണ് നടത്തിയത്.

മോക്‌ഡ്രിൽ ആരംഭിച്ചപ്പോൾ തന്നെ ക്ഷേത്ര പരിസരത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടഞ്ഞിരുന്നു. സിനിമാ നിർമിതാവും വ്യവസായിയുമായ മൊട്ടമ്മൽ രാജൻ നിർമിച്ച് രാജരാജേശ്വര ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യാനാണ് പ്രധാനമന്ത്രിയെ കൊണ്ടുവരാൻ ശ്രമം നടത്തുന്നത്. ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച പ്രതിമ കഴിഞ്ഞദിവസം കേന്ദ്ര ആർക്കിയോളജിക്കൽ വിഭാഗം എത്തി പരിശോധിച്ചിരുന്നു. കണ്ണൂർ റൂറൽ എസ്പി അനൂജ് പാലിവാലിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പരിശോധന നടത്തിവരികയാണ്. എന്നാലിത് പതിവു പരിശോധനയുടെ ഭാഗമാണെന്നാണ് അധികൃതർ പറയുന്നത്.

mock drill at Rajarajeshwari Temple and Parasini.

Next TV

Related Stories
പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ 24 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Jul 23, 2025 03:38 PM

പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ 24 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ 24 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...

Read More >>
സമസ്‌ത സെറ്റിനറി മുഅല്ലിം അവാർഡിന്  കെ പി കമാലുസ്‌താദ് അർഹനായി

Jul 23, 2025 02:44 PM

സമസ്‌ത സെറ്റിനറി മുഅല്ലിം അവാർഡിന് കെ പി കമാലുസ്‌താദ് അർഹനായി

സമസ്‌ത സെറ്റിനറി മുഅല്ലിം അവാർഡിന് കെ പി കമാലുസ്‌താദ്...

Read More >>
ഭാര്യവീട്ടുകാരെ ആക്രമിച്ച സംഭവത്തിൽ പ്രതിക്ക് 5 വർഷം തടവ്

Jul 23, 2025 02:28 PM

ഭാര്യവീട്ടുകാരെ ആക്രമിച്ച സംഭവത്തിൽ പ്രതിക്ക് 5 വർഷം തടവ്

ഭാര്യവീട്ടുകാരെ ആക്രമിച്ച സംഭവത്തിൽ പ്രതിക്ക് 5 വർഷം...

Read More >>
ദേശീയപാതക്കരികിലെ കുന്നിടിഞ്ഞ് കാറിന് മുകളിൽ വീണു:അധ്യാപികയായ കാർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 23, 2025 01:19 PM

ദേശീയപാതക്കരികിലെ കുന്നിടിഞ്ഞ് കാറിന് മുകളിൽ വീണു:അധ്യാപികയായ കാർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദേശീയപാതക്കരികിലെ കുന്നിടിഞ്ഞ് കാറിന് മുകളിൽ വീണു:അധ്യാപികയായ കാർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

Read More >>
പരിയാരത്ത് മകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ പിതാവ് പോലീസ് പിടിയില്‍

Jul 23, 2025 01:14 PM

പരിയാരത്ത് മകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ പിതാവ് പോലീസ് പിടിയില്‍

പരിയാരത്ത് മകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ പിതാവ് പോലീസ്...

Read More >>
വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങിന്റെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Jul 23, 2025 12:49 PM

വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങിന്റെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങിന്റെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി....

Read More >>
Top Stories

News Roundup

//Truevisionall