തളിപ്പറമ്പ: അള്ളാംകുളത്തെ കരിമ്പം ഗവ: എൽ.പി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം ഫെബ്രുവരി 22, 23 തീയ്യതികളിൽ നടത്തും.22 ന് 6 മണിക്ക് എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിക്കും.

തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഖാലിഫാ കലാസംഘം തളിപ്പറമ്പ അവതരിപ്പിക്കുന്ന ഇശൽരാവും നടക്കും. 23ന് രാവിലെ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗമം നടത്തും.
Karimbam Govt.: L.P. School Golden Jubilee Celebration