തളിപ്പറമ്പ്: മാനസിക വെല്ലുവിളി നേരിടുന്ന ഹസീന കെ (42) മുൻസിപ്പാലിറ്റി ഒരുക്കി നൽകിയ ചെറിയ വീട്ടിൽ ഉമ്മയോടൊപ്പം താമസിച്ചു വരികയായിരുന്നു. എന്നൽ ഇവർക്ക് തുടർ ചികിത്സയും സംരക്ഷണവും ഒരുക്കുവാൻ കുടുംബത്തിന് സാധിക്കാത്തതിനാൽ തളിപ്പറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ ഇടപെട്ടാണ് ഇവരെ ഹോപ്പിലേക്ക് മാറ്റിയത്.

തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിത കൊങ്ങായിയുടെ പ്രത്യേക താല്പര്യ പ്രകാരം വാർഡ് കൗൺസിലർമാരായ റസിയ പി കെ, കദീജ കെ പി എന്നിവരുടെ സാന്നിധ്യത്തിൽ ഹോപ്പ് മാനേജിംഗ് ട്രസ്റ്റ് കെ എസ് ജയമോഹൻ ഹോപ്പിലേക്ക് ഏറ്റുവാങ്ങി. ഇവർക്ക് ആവശ്യമായ തുടർചികിത്സയും ജീവിതകാലം മുഴുവൻ ഉള്ള സംരക്ഷണവും ഒരുക്കും.
ഷനിൽ ചെറുതാഴം, ജുബൈർ കെ എന്നിവർ പങ്കുചേർന്നു. ഒമ്പതാം ക്ലാസിൽ പഠനം നിർത്തിയ ഇവർക്ക് തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഹോപ്പ് പ്രതിനിധി ജാക്വലിൻ ബിന്ന സ്റ്റാൻലി അറിയിച്ചു.
hope