കേരള ഫയർ സർവ്വീസ് അസോസിയേഷൻ്റെ നാലാമത് കണ്ണൂർ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബോൾ മത്സരത്തിൽ തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായി. കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ വിവിധ യൂണിറ്റുകൾ പങ്കെടുത്ത മത്സരത്തിൽ കൂത്തുപറമ്പ് യൂണിറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായത്.

തളിപ്പറമ്പ് കരീബിയൻസ് ടർഫിൽ വച്ച് നടന്ന ടൂർണമെൻറ് കേരള ഫയർ സർവ്വീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ബൈജു കോട്ടായി ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി, കെ.എഫ്.എസ്.എ കണ്ണൂർ മേഖലാ സെക്രട്ടറി അഫ്സൽ വി.കെ, മേഖലാ ട്രഷറർ സിനീഷ്.എ തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു. ലോക്കൽ കൺവീനർ ലിഗേഷ്.പി.വി, സംസ്ഥാന കമ്മറ്റിയംഗം ഗിരീഷ്.പി.വി,സീനിയർ ഫയർ ഓഫീസർമാരായ സഹദേവൻ.കെ.വി, അബ്ദുള്ള. എം.വി തുടങ്ങിയവർ സംബന്ധിച്ചു.
ഫെബ്രുവരി 23 ന് തലശ്ശേരി പാർക്കോ റെസിഡൻസിയിൽ വച്ച് നടക്കുന്ന മേഖലാ സമ്മേളനം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും .മറ്റ് അനുബന്ധ പരിപാടികളായി 20 ന് കണ്ണൂർ നിലയത്തിൽ വെച്ച് ക്വിസ് മത്സരവും 21 ന് മട്ടന്നൂർ നിലയത്തിൽ വച്ച് വോളിബോൾ ടൂർണ്ണമെൻ്റും നടക്കും.
Thaliparambu unit won the football competition